Heatsinks -- ഒരു "ചൂടൻ" ചർച്ച
ചോ: പരിചയസമ്പന്നരായ DIYers പോലും പലപ്പോഴും പരസ്പരവിരുദ്ധമായ പരാമർശങ്ങൾ നടത്തുന്ന ഒരു മേഖലയാണ് heatsink സെലക്ഷനും ഉപയോഗവും. “ചൂടൻ” ചർച്ചകൾ നടക്കുന്നതല്ലാതെ അടിസ്ഥാന കാര്യങ്ങളിൽ വലിയ വ്യക്തത കൈവരുന്നില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ വ്യക്തമാക്കിയാൽ നന്നായിരുന്നു. ഉ: ഉത്തര കാണ്ഡം പതിവ് ശൈലിയിൽ ഒരു ഒറ്റവാക്ക് ഉത്തരം ആയാലോ? ഓഡിയോ സംബന്ധമായ ഉപയോഗത്തിൽ “അയ്യോ, heatsink വലുതായിപ്പോയേ …” എന്ന് നിലവിളിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാവാൻ സാധ്യതയില്ല. The more the merrier, the bigger the better … എന്ന ശൈലിയാണിവിടെ കാമ്യം, വിശേഷിച്ചും നിങ്ങൾ ഒരു class-A ആമ്പ് “ഭക്തൻ” ആണെങ്കിൽ. ചൂടിന്റെ ചരിത്രം 99 ശതമാനം പ്രയോഗ സാഹചര്യങ്ങളിലും ഇലക്ട്രോണിക് devices ൻ്റെ / ഉപകരണങ്ങളുടെ ആയുസ്സും അവ പ്രവർത്തിക്കുന്ന temperature ഉം തമ്മിൽ ബന്ധമുണ്ട്. പൊതുവെ പറഞ്ഞാൽ, temperature എത്രത്തോളം കുറഞ്ഞിരിക്കുന്നോ , അത്രത്തോളും ആയുസ്സു കൂടിയിരിക്കും എന്ന് കരുതാം. ഇവിടെയാണ് വാസ്തവത്തിൽ നല്ല efficient ആയ heatsinks ൻ്റെ സാംഗത്യം വർധിക്കുന്നതും. ഈ സങ്കല്പത്തിന് രസകരമായ ചില അപവാദങ്ങൾ...