Posts

Showing posts from 2024

Heatsinks -- ഒരു "ചൂടൻ" ചർച്ച

Image
ചോ: പരിചയസമ്പന്നരായ DIYers പോലും പലപ്പോഴും പരസ്പരവിരുദ്ധമായ പരാമർശങ്ങൾ നടത്തുന്ന ഒരു മേഖലയാണ് heatsink സെലക്ഷനും ഉപയോഗവും. “ചൂടൻ” ചർച്ചകൾ നടക്കുന്നതല്ലാതെ അടിസ്ഥാന കാര്യങ്ങളിൽ വലിയ വ്യക്തത കൈവരുന്നില്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ദയവായി ഈ വിഷയത്തിൽ ശ്രദ്ധിക്കേണ്ട വസ്തുതകൾ വ്യക്തമാക്കിയാൽ നന്നായിരുന്നു. ഉ: ഉത്തര കാണ്ഡം പതിവ് ശൈലിയിൽ ഒരു ഒറ്റവാക്ക് ഉത്തരം ആയാലോ? ഓഡിയോ സംബന്ധമായ ഉപയോഗത്തിൽ “അയ്യോ, heatsink വലുതായിപ്പോയേ …” എന്ന് നിലവിളിക്കേണ്ട സാഹചര്യം ഒരിക്കലും ഉണ്ടാവാൻ സാധ്യതയില്ല. The more the merrier, the bigger the better … എന്ന ശൈലിയാണിവിടെ കാമ്യം, വിശേഷിച്ചും നിങ്ങൾ ഒരു class-A ആമ്പ് “ഭക്തൻ” ആണെങ്കിൽ. ചൂടിന്റെ ചരിത്രം 99 ശതമാനം പ്രയോഗ സാഹചര്യങ്ങളിലും ഇലക്ട്രോണിക് devices ൻ്റെ / ഉപകരണങ്ങളുടെ ആയുസ്സും അവ പ്രവർത്തിക്കുന്ന temperature ഉം തമ്മിൽ ബന്ധമുണ്ട്. പൊതുവെ പറഞ്ഞാൽ, temperature എത്രത്തോളം കുറഞ്ഞിരിക്കുന്നോ , അത്രത്തോളും ആയുസ്സു കൂടിയിരിക്കും എന്ന് കരുതാം. ഇവിടെയാണ്‌ വാസ്തവത്തിൽ നല്ല efficient ആയ heatsinks ൻ്റെ സാംഗത്യം വർധിക്കുന്നതും. ഈ സങ്കല്പത്തിന് രസകരമായ ചില അപവാദങ്ങൾ...
Image
Impedance Matching ൻ്റെ ഉള്ളു കള്ളികൾ ചോ: Preamp, tone control board, ഇവ interconnect ചെയ്യുമ്പോൾ impedance matching നിർണ്ണായകമാണെന്നു കേട്ടിട്ടുണ്ട്. എന്നാൽ ഉത്തരങ്ങൾ തേടുമ്പോൾ കൂടുതൽ സങ്കീർണ്ണതകളിലേക്കാണ് ചെന്ന് ചേരുന്നത് – ഉദാ: Maximum power transfer theorem തുടങ്ങിയ കീറാമുട്ടികൾ. ഇതേക്കുറിച്ചുഹോബിയിസ്റ്റുകൾക്കു “ദഹിക്കുന്ന” സുവ്യക്തമായ ഒരു ഉത്തരം പ്രതീക്ഷിക്കുന്നു. ഉ: ‘ഉത്തര കാണ്ഡം’ ശൈലിയിൽ ആദ്യം തന്നെ ഒരു ഒറ്റ വാക്കുത്തരം ആയാലോ ? ഏതു രണ്ടു ഉപകരണങ്ങളും തമ്മിൽ interconnect ചെയ്യുമ്പോൾ തീർച്ചയായും impedance matching നിർണ്ണായകം തന്നെയാണ് ! ഇതിനിടയിൽ കടന്നു കൂടുന്ന സങ്കീർണ്ണതകളെ ഒഴിവാക്കി ലളിതമായി കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ അല്പം “പിന്നിലേക്ക്”, അതായതു ഓഡിയോ സങ്കൽപ്പങ്ങൾ ഉരുത്തിരിഞ്ഞു വന്ന ആദ്യ കാലഘട്ടത്തിലേക്ക്, സഞ്ചരിക്കേണ്ടിയിരിക്കുന്നു. ആദ്യം നമുക്ക് അടിസ്ഥാന വസ്തുതകൾ പരിശോധിക്കാം. ഒരു circuit ൽ DC യെ പ്രതിരോധിക്കുന്ന resistance പോലെ, AC signals നെ പ്രതിരോധിക്കുന്ന inductive + capacitive = reactive ഘടകത്തിനെയാണ് impedance (Z ) എന്ന് വിളിക്കുന്നത് – അളവ് Ohms ൽ തന്നെ. ഇവിടെ പ്...
Image
Tone controls – ശാപമോ, അനുഗ്രഹമോ ? ചോ: കഴിഞ്ഞ കാലത്തെ പല ആമ്പുകളിലും കണ്ടിരുന്ന, വളരെ ഉപകാരപ്രദം എന്ന് തോന്നിയിരുന്ന ഒന്നാണ് ടോൺ കൺട്രോളുകൾ. Audio “purist” കളെ ഭയന്ന് ഇന്നത്തെ ആമ്പുകളിൽ കമ്പനികൾ അത് ഉൾപ്പെടുത്താറില്ല, എന്ന് മാത്രമല്ല ഒട്ടു മിക്കവർക്കും ഉപയോഗിക്കാൻ ഭയവുമാണ് . ഈ വിഷമവൃത്തത്തിൽ എന്തു ചെയ്യാൻ ? ഉ: ഇതൊരു "വിഷമ വൃത്തം" (Dr Floyd Toole : “Circle of Confusion”-- see later ) തന്നെ എന്നതിൽ സംശയ ലേശമില്ല. മാറുന്ന അഭിരുചികൾ, trends, സാങ്കേതിക പുരോഗതികൾ ഇവ തീർച്ചയായും മാറ്റങ്ങൾ കൊണ്ട് വരും. അത് നല്ലതു തന്നെയാണ്. പക്ഷെ ഈ മാറ്റങ്ങളെല്ലാം നല്ലതാണോ എന്നതാണ് ചോദ്യം. നല്ലതു സ്വീകരിക്കുന്നതിനോടൊപ്പം, അത്ര നല്ലതല്ലാത്തവയെ തിരസ്കരിക്കാനും ഉള്ള വിവേകം നമ്മൾ കാണിക്കണം. Tone controls മായി ബന്ധപ്പെട്ടുണ്ടായ പല മാറ്റങ്ങളും ഇതിനു അടി വരയിടുന്നതാണ്. നേരത്തെ ചർച്ച ചെയ്ത flat amplifier response എന്ന സങ്കല്പവുമായി ഇതും ഇഴ ചേർന്ന് കിടക്കുന്നു എന്നതാണ് പരമാർത്ഥം. ഒറ്റ നോട്ടത്തിൽ “audio purist” കളുടെ വാദം ശരിയാണെന്നു തോന്നുകയും ചെയ്യും. അതെങ്ങനെയെന്ന് പരിശോധിക്കാം. Input signal frequencies ...
Image
Flat Frequency Response ചോ: ഒരു നല്ല ആമ്പിന്റെ ഗുണം “flat response” ആണെന്ന് കേട്ടിട്ടുണ്ട്. എന്റെയും വിശ്വാസം അതു തന്നെ. അടുത്ത കാലത്തായി അത്തരത്തിലുള്ള ഏതാനും “കൂടിയ “ ആമ്പുകൾ കേട്ട് നോക്കാനും ഇടയായി. പക്ഷെ സത്യം പറഞ്ഞാൽ മൊത്തത്തിൽ ഒരു തൃപ്തി തോന്നിയില്ല. ഇനി എന്റെ ചെവിയുടെ കുഴപ്പമാണോ ? ‘സാദാ’ ചെവിയും ‘high end’ ആമ്പുകളും തമ്മിൽ ചേരുമോ? ഉ: നിങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല – flat is beautiful ! ഒറ്റ വാക്കിൽ കാര്യം പിടി കിട്ടിയെങ്കിൽ സന്തോഷം. അല്ലെങ്കിൽ ‘ഉത്തര കാണ്ഡം’ ശ്രദ്ധാപൂർവം, ക്ഷമയോടെ തുടർന്ന് വായിക്കാം. മറന്നു പോകുന്നതിനു മുൻപ് ഒരു വസ്തുത കൂടി പറഞ്ഞു കൊള്ളട്ടെ. ഫിഡെലിറ്റി എന്ന സങ്കൽപത്തിന്റെ ആണിക്കല്ല്, ആലേഖനം ചെയ്യപ്പെട്ട ഒരു ‘sound event’ പുനഃ സൃഷ്ടിക്കുന്നതിൽ അധിഷ്ഠിതമായിരിക്കുമ്പോൾ, ഈ ‘flat’ എന്ന ഗുണം തുടക്കം മുതൽ ഒടുക്കം വരെ ആ “ചങ്ങലയ്ക്കു” (audio chain) ഉണ്ടായിരിക്കണം. ആലേഖനം (recording) കുറ്റമറ്റതാണെന്ന് കരുതിയാൽ, ഒരു audiophile നെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായി player + amplifier + speaker chain മൊത്തത്തിൽ ‘flat’ ഗുണ സമ്പന്നമായിരിക്കണം. ഇത് ഫ്‌ളാറ്റുകളുടെ കാലമാണ്, വ...
Image
ക്ലാമ്പ് ഡയോഡുകൾ – ധർമ്മവും പ്രവൃത്തിയും ചോ: പല ആംപ്ലിഫയറുകളിലും ഔട്ട്പുട്ട് പോയിന്റിൽ രണ്ടു ഡയോഡുകൾ കാണാറുണ്ട്. Protection നു വേണ്ടിയാണെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ അതേക്കുറിച്ചു കൂടുതൽ  അറിയില്ല.  ചിലർ ഇത് sound quality യെ സ്വാധീനിക്കും എന്നൊക്കെ പറയുന്നു. ശരിയാണോ? ഉ: മീഡിയം , ഹൈ പവർ ഓഡിയോ ആംപ്ലിഫയറുകളുടെ സർക്യൂട്ട് ഡയഗ്രങ്ങൾ പരിശോധിക്കുമ്പോൾ, ഔട്ട്പുട്ട് നോഡിൽ പവർ റെയിലുകളെ ബന്ധിപ്പിച്ചു ഒരു ജോഡി ഡയോഡുകൾ പലപ്പോഴും കാണാം. ഇത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു സർക്യൂട്ട് ഘടകമാണ്. അവ ആംപ്ലിഫയറിന് കുറച്ച് സംരക്ഷണം നൽകുന്നുവെന്ന് പൊതുവെ മനസ്സിലാക്കുന്നുണ്ടെങ്കിലും, നിർഭാഗ്യവശാൽ അതിന്റെ പ്രവർത്തനം പലർക്കും വ്യക്തമല്ല. Flywheel Diode ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി ആദ്യം തന്നെ അവയുടെ പേര് clamp diodes എന്നാണെന്നു പറയട്ടെ. അവയെ ഫ്ലൈബാക്ക് ഡയോഡുകൾ അല്ലെങ്കിൽ ഫ്രീവീലിംഗ് ഡയോഡുകൾ എന്ന് വിളിക്കുന്നത് ശരിയല്ല. ഉയർന്ന ഇൻഡക്റ്റീവ് ഘടകമായ റിലേകൾ സ്വിച്ച് ചെയ്യുമ്പോൾ റിവേഴ്സ് സ്പൈക്കുകൾ അകറ്റാൻ റിലേ കോയിലുകളുടെ കുറുകെ ഇണക്കിയിരിക്കുന്നവയാണ് ഫ്രീവീലിംഗ് ഡയോഡുകൾ. ഫ്ലൈബാക്ക് ഡയോഡുകൾ സ്വിച...
Image
ആമ്പിനെത്ര പവർ വേണം ? ചോ: പാട്ടു കേൾക്കാനായി വീട്ടിൽ ഉപയോഗിക്കുന്ന ഒരു നല്ല ആമ്പിനെക്കുറിച്ചാണ് ചോദ്യം – ഇതിനു എത്ര വാട്ട് output ആണ് വേണ്ടി വരുന്നത്? 5 മുതൽ 50 W എന്ന് കേൾക്കുന്നു. നല്ല ക്വാളിറ്റി systems ഉള്ള പലരും 100 W നു മുകളിൽ ആണ് ആവശ്യം എന്നും പറയുന്നു. ആകെ confusion ആണ്. ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. ഉ: ഒറ്റ വാക്കിൽ ഇതിനുത്തരം പറയാൻ ഈ ഭൂലോകത്തൊരു ദിവ്യനും കഴിയുമെന്ന് തോന്നുന്നില്ല. വളരെ സങ്കീർണ്ണമായ ഒരു പിടി വസ്തുതകൾ balance ചെയ്തു വേണം ഇതിനു നമുക്കനുയോജ്യമായ ഒരു ഉത്തരം കണ്ടു പിടിക്കാൻ. “ഉത്തര കാണ്ഡം” ആയതു കൊണ്ട് ഒരു “standardized” ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. കാരണം ലളിതമാണ്. ഇതിന്റെ ഉത്തരം ഒട്ടു വളരെ വ്യക്തിഗത അംശങ്ങളുമായി ഇഴ ചേർന്ന് കിടക്കുകയാണ്, അതിനാൽ തന്നെ ഓരോ വ്യക്തിക്കും വേണ്ട ഉത്തരവും വ്യത്യസ്തമായിരിക്കും. ആ ഉത്തരം സ്വയം കണ്ടെത്താനുള്ള ചില സൂചനകൾ തരാൻ ശ്രമിക്കാം. ആദ്യം ഗൃഹാന്തരീക്ഷം പരിശോധിക്കാം. നിങ്ങൾ hard rock music, അല്ലെങ്കിൽ western classical music ൻ്റെ ആരാധകനാണെങ്കിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഒരു 50–60 ശതമാനം fidelity യോടെ ഇതൊക്കെ reproduce ചെയ്യണമ...
Image
Damping Factor എന്ന പ്രഹേളിക ചോ: ഒരു ഓഡിയോ ആമ്പിനു output impedance ഉണ്ടോ? എന്താണ് Damping Factor ? ഉ: തീർച്ചയായും ഉണ്ട് … ഏതൊരു electrical / electronic circuit നും, അതിൻ്റെ operating voltage, circuit (pure) resistance, capacitive/inductive reactance ഇവയിൽ അടിസ്ഥാനമായ input/output impedance ഉണ്ടായിരിക്കും. Reactance ൻ്റെ സ്വഭാവം അത് frequency dependent ആണ് എന്നുള്ളതാണ്– ഓർത്തിരിക്കേണ്ടതും അത് തന്നെയാണ്. ലളിതമായി പറഞ്ഞാൽ ഒരു ആമ്പിനെ ഒരു “black box” ആയി സങ്കല്പിക്കാം. ആമ്പിനകത്തേക്കും പുറത്തേക്കുമുള്ള signal current ന്റെ ഒഴുക്ക് അതിന്റെ input/output impedance നെ ആശ്രയിച്ചിരിക്കും. സാധാരണയായി ഓഡിയോ signal stages ന്റെ input impedance വളരെ കൂടുതലും, output impedance വളരെ കുറവും (ഏതാണ്ട് പത്തിലൊന്നോ അതിൽ കുറവോ) ആയിരിക്കും. വിവിധ ആമ്പ് stage കൾ interconnect ചെയ്യുമ്പോൾ, optimum signal transfer ഈ low-to-high impedance matching ലൂടെ സാധ്യമാവുന്നു. ( ഇതിനെ impedance matching എന്ന് വിളിക്കാമെങ്കിലും, pre-amp circuits കൈകാര്യം ചെയ്യുന്ന വളരെ താഴ്ന്ന നിലയിലുള്ള signal levels പരിഗണിക്കുമ്പോൾ, ma...

Subscribe