Flat Frequency Response


ചോ: ഒരു നല്ല ആമ്പിന്റെ ഗുണം “flat response” ആണെന്ന് കേട്ടിട്ടുണ്ട്. എന്റെയും വിശ്വാസം അതു തന്നെ. അടുത്ത കാലത്തായി അത്തരത്തിലുള്ള ഏതാനും “കൂടിയ “ ആമ്പുകൾ കേട്ട് നോക്കാനും ഇടയായി. പക്ഷെ സത്യം പറഞ്ഞാൽ മൊത്തത്തിൽ ഒരു തൃപ്തി തോന്നിയില്ല. ഇനി എന്റെ ചെവിയുടെ കുഴപ്പമാണോ ? ‘സാദാ’ ചെവിയും ‘high end’ ആമ്പുകളും തമ്മിൽ ചേരുമോ?

ഉ: നിങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ല – flat is beautiful !

ഒറ്റ വാക്കിൽ കാര്യം പിടി കിട്ടിയെങ്കിൽ സന്തോഷം. അല്ലെങ്കിൽ ‘ഉത്തര കാണ്ഡം’ ശ്രദ്ധാപൂർവം, ക്ഷമയോടെ തുടർന്ന് വായിക്കാം.

മറന്നു പോകുന്നതിനു മുൻപ് ഒരു വസ്തുത കൂടി പറഞ്ഞു കൊള്ളട്ടെ. ഫിഡെലിറ്റി എന്ന സങ്കൽപത്തിന്റെ ആണിക്കല്ല്, ആലേഖനം ചെയ്യപ്പെട്ട ഒരു ‘sound event’ പുനഃ സൃഷ്ടിക്കുന്നതിൽ അധിഷ്ഠിതമായിരിക്കുമ്പോൾ, ഈ ‘flat’ എന്ന ഗുണം തുടക്കം മുതൽ ഒടുക്കം വരെ ആ “ചങ്ങലയ്ക്കു” (audio chain) ഉണ്ടായിരിക്കണം. ആലേഖനം (recording) കുറ്റമറ്റതാണെന്ന് കരുതിയാൽ, ഒരു audiophile നെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായി player + amplifier + speaker chain മൊത്തത്തിൽ ‘flat’ ഗുണ സമ്പന്നമായിരിക്കണം.

ഇത് ഫ്‌ളാറ്റുകളുടെ കാലമാണ്, വിശേഷിച്ചും നഗരങ്ങളിൽ. പക്ഷെ ഈ flat വേറെയാണ്. എന്താണീ ‘flat’ ഗുണം ? ഇതെവിടെ നിന്ന് വന്നു ?

ആമ്പുകളുടെ frequency-amplitude curves നോക്കിയാൽ audio range (20 Hz – 20 kHz ) ഉടനീളം ഒരു curve അങ്ങനെ നീണ്ടു കിടക്കുന്നതു കാണാം. പല കമ്പനിക്കാരും ഒരു സ്കെയിൽ വച്ച് വരച്ചത് പോലെ തോന്നിപ്പിക്കുന്ന FR curves ആണ് അച്ചടിച്ച് വച്ചിരിക്കുന്നത്. അല്പം കൂടി സത്യസന്ധരായവർ നേരിയ രീതിയിൽ ഉയർച്ച-താഴ്ചകൾ ഉള്ള ഒരു curve ആയിരിക്കും കാണിക്കുക. ഗ്രാഫിന്റെ മുകളിലത്തെ axis ൽ കാണിച്ചിരിക്കുന്നത് dB levels ആണ്. പഴയ കാലത്തെ നിലവാരമനുസരിച്ചു ( DIN Standard ) +/- 3 dB ക്കുള്ളിൽ ആണ് ഈ ഉയർച്ച-താഴ്ചകളെങ്കിൽ, ആ ആമ്പിനെ hi-fi ഗണത്തിൽ പെടുത്താമെന്നാണ് കരുതുന്നത്.
Typical FR Curve
എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. കടലാസ്സിൽ കാണുന്ന FR Curve അനുസരിച്ചു സാധനം hi-fi ആണെങ്കിലും, കേൾവി അനുഭവത്തിൽ പലപ്പോഴും അങ്ങനെ ആകണമെന്നില്ല. ഇതിനർത്ഥം lab measurement ഉപകരണങ്ങൾ പൊട്ടയാണെന്നാണോ? അല്ലേയല്ല. ആധുനിക പഠനങ്ങൾ തെളിയിച്ചിട്ടുള്ളത് കാതുകളുടെ “വിവേചനം” (വ്യത്യാസം തിരിച്ചറിയാനുള്ള കഴിവ്) ഏകദേശം 0.2 dB ക്കടുത്തായിരിക്കുമെന്നാണ്. അതായതു, frequency response ലുണ്ടാവുന്ന സാമാന്യം ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും കേൾവി അനുഭവത്തെ ബാധിക്കുമെന്ന് തന്നെയാണ്.

Actual Measured FR
ആമ്പുകളുടെ “flat response” ചർച്ച ചെയ്യുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു സുപ്രധാന വസ്തുതയാണ് ആമ്പ് എങ്ങിനെയാണ് അതിലൂടെ കടന്നുപോകുന്ന frequencies കൈകാര്യം ചെയ്യുന്നതെന്ന്. ഉദാഹരണത്തിന്, ഒരു audio signal 150 Hz, 1,500 Hz, 7,500 Hz, 15,000 Hz എന്നിവയുടെ മാത്രം സങ്കരം ആണെന്ന് കരുതുക. ഇവ തമ്മിലുള്ള അനുപാതവും (proportion of levels) നിശ്ചിതമാണെന്നു കരുതുക. ഈ സിഗ്നലിനെ ഒരു ആമ്പിലേക്ക് കടത്തി വിട്ടാൽ, ആമ്പിന്റെ volume control ക്രമീകരിക്കുന്നതിന് അനുസൃതമായി ആമ്പിന്റെ output level മാറുന്നു എന്ന് കാണാം.

ശേഷം amplifier output ൽ അളവ് ഉപകരണങ്ങൾ സ്ഥാപിച്ചു output signal പല output level ൽ വിശകലനം ചെയ്താൽ ആമ്പിന്റെ യഥാർത്ഥ ഗുണം വ്യക്തമാവും. Input signal frequencies അതിന്റെ അനുപാതത്തിൽ ഒരു ഏറ്റക്കുറച്ചിലും വരുത്താതെ amplify ചെയ്തു output നൽകുന്ന ഒരാമ്പായിരിക്കും തീർച്ചയായും ഉയർന്ന ഫിഡെലിറ്റി ഉള്ളത്.

കുറഞ്ഞ പരിധിയിൽ (say, + / - 1 dB ) തയ്യാറാക്കുന്ന FR curves ഈ രീതിയിലുള്ള അപാകതകൾ എളുപ്പം കണ്ടെത്താൻ സഹായിക്കും. കേൾവിയുടെ sensitivity ഒരു ഘടകം തന്നെയാണ്. അതെ പോലെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സംഗീത പരിശീലനവും, സംഗീതോപകരണങ്ങളുടെ പ്രകൃത്യാലുള്ള (natural / unamplified) ശബ്ദവുമായിട്ടുള്ള പരിചയവും.

Flat Response എന്ന പ്രയോഗത്തിന് മറ്റൊരു തലം കൂടിയുണ്ട്. Audiophiles ആണെന്ന് സ്വയം കരുതുന്ന പലരും “trends” നു പിറകെ പായുന്നവരാണ്. ഒരിടയ്ക്ക് പഴയ ആമ്പുകളിലുണ്ടായിരുന്ന tone controls പൂജ്യത്തിൽ set ചെയ്യുന്നതായിരുന്നു ഫാഷൻ. അല്പം കഴിഞ്ഞപ്പോൾ കമ്പനിക്കാർ തന്നെ “tone defeat switches” ഇണക്കിക്കൊടുത്തു. ആധുനിക ആമ്പുകളിൽ, എന്തിനു പ്രീ-ആമ്പുകളിൽ നിന്ന് പോലും tone controls അപ്രത്യക്ഷമായി. ഇതാണ് “യഥാർത്ഥ” flat response” എന്നാണ് ഇക്കാലത്തെ വിദഗ്ധരുടെ മതം.

ആമ്പുകളുടെ flat response നെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുന്ന “ഓഡിയോഫയിൽ അണ്ണന്മാർ” പലപ്പോഴും മറന്നു പോകുന്ന ഒരു വിഷയം, ആമ്പുകൾക്കു താരതമ്യേന എളുപ്പമായ ഇക്കാര്യം സ്‌പീക്കറുകൾക്കു ഒരു ബാലികേറാമല ആണെന്നതാണ്. ആമ്പ് “സൂപ്പർ” ആണെങ്കിലും, കേൾക്കുന്നത് സ്പീക്കറിലൂടെ അല്ലെ !! സ്പീക്കർ പലവിധ ‘കുനഷ്ടുകൾ’ നിറഞ്ഞ ഒരു മുറിയിലും അല്ലെ ഇരിക്കുന്നത് ? ഒരു city flat ലെ മുറിയായാൽ flatness നു നന്നെന്നല്ലാതെ എന്ത് പറയാൻ !!

ഇതേക്കുറിച്ചു പല ചോദ്യങ്ങൾ ഉയരുന്നുണ്ട്. തീർച്ചയായും ഈ വിഷയം വിശദമായ പരിശോധന അർഹിക്കുന്നു. മറ്റൊരു ‘കാണ്ഡ’ത്തിൽ അതാവാമെന്ന് കരുതുന്നു.

* * * * * * * * * * * *



Comments

Subscribe

Popular posts from this blog